തിരൂർ ബ്ലോക്ക് പഞ്ചായത്ത്

തദ്ദേശ സ്വയംഭരണ സംവിധാനത്തിലെ ഇടത്തരം തലമായ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നു. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഭരണസമിതി നേതൃത്വം നൽകുന്നു.തീരുർ ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ്. ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സർക്കാർ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ ബ്ലോക്ക് പഞ്ചായത്തിന് പ്രധാന പങ്കുണ്ട്

ഷബ്ന കെ എസ്

പ്രസിഡൻ്റ്

മുഹമ്മദ് അമീൻ കെ പി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇ കെ സുസ്മിത

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഫക്രുദ്ധീൻ അലി കെ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

താഹിറ എം

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സുസ്മിത ബി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

                അധികാര വികേന്ദ്രീകരണത്തിലൂടെ ഗ്രാമീണ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ളത്.  മലപ്പുറം ജില്ലയിലെ ചരിത്രപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള തിരൂർ ബ്ലോക്ക് പഞ്ചായത്തിനെക്കുറിച്ചാണ്.      ഭാരതപ്പുഴയുടെയും തിരൂർ പുഴയുടെയും തീരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കാർഷിക മേഖലയ്ക്കും മത്സ്യബന്ധനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒന്നാണ്. തലക്കാട്, തിരുനാവായ, തൃപ്രങ്ങോട്, പുറത്തൂർ, മംഗലം, വെട്ടം തുടങ്ങിയ സുപ്രധാന ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തിക്കുന്നത്. താഴെത്തട്ടിലുള്ള ഗ്രാമപഞ്ചായത്തുകൾക്കും, മുകളിലുള്ള ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള ഒരു ശക്തമായ പാലമായി നിന്നുകൊണ്ട്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ദാരിദ്ര്യനിർമ്മാർജ്ജനം, കാർഷിക പുരോഗതി എന്നീ മേഖലകളിൽ മികച്ച പദ്ധതികളാണ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം